ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് നാളെ (ഡിസംബര്‍ 18), ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 18) വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കൊഴിഞ്ഞാമ്പാറ നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഡിസംബര്‍ 19 ന് ഒഴലപ്പതിയില്‍ നിന്നും കുപ്പാണ്ട- കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ സമീപത്തെ പഞ്ചായത്ത് റോഡിലൂടെയും പോകേണ്ടതാണ്.
