പ്രാദേശികതലത്തില്‍ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളുള്‍പ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള ജൈവവൈവിധ്യ പരിപാലന സമിതികളിലെ (ബി.എം.സി) അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ്ജ് തോമസ്, ബോര്‍ഡ് അംഗങ്ങളായ കെ.വി. ഗോവിന്ദന്‍, ഡോ. കെ. സതീഷ്‌കുമാര്‍, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി ചന്ദ്രമോഹനന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ എല്ലാ ജില്ലകളിലെയും ബി.എം.സി പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കും.