ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ സെന്ററിൽ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടുവും ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.

പ്രായപരിധി 17 നും 35 നും ഇടയിൽ. പട്ടികജാതി പട്ടികവർഗക്കാർക്ക്  അഞ്ച് വർഷം, മറ്റു പിന്നാക്കക്കാർക്ക്  മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബർ 31 ആണ്. അപേക്ഷ അയക്കേണ്ട വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ: 0473 4296496, 8547126028.