സാംസ്‌കാരിക വകുപ്പ് യുവകലാകാരൻമാർക്കുളള വജ്രജൂബിലി ഫെലോഷിപ്പിന് തെരഞ്ഞെടുത്ത കലാകാരൻമാരുടെ റാങ്ക് പട്ടിക www.keralaculture.org, www.culturedirectorate.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് ഇ-മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ പേരിനു നേരെ കൺഫേംഡ് എന്ന് രേഖപ്പെടുത്തിയിട്ടുളള കലാകാരൻമാർ ആധാറിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം), ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരം കിഴക്കേകോട്ട കോട്ടയ്ക്കകത്തുളള സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിലോ 27, 28 തീയതികളിൽ തൃശ്ശൂർ സംഗീത നാടക അക്കാദമിയിലോ റിപ്പോർട്ട് ചെയ്യണം.