അട്ടപ്പാടിക്ക് വേണ്ടി വിവിധ വകുപ്പുകള് സംയുക്തമായി തയ്യാറാക്കുന്ന പ്രവര്ത്തന പദ്ധതികളുടെ ആക്ഷന് പ്ലാന് ജനുവരി 15 നകം നടപ്പാക്കുമെന്ന് പട്ടികജാതി – പട്ടികവര്ഗ്ഗ – പിന്നാക്ക ക്ഷേമ – പാര്ലിമെന്ററികാര്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. അട്ടപ്പാടിയില് സംഘടിപ്പിച്ച അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക. പോലീസ്, വനംവകുപ്പ്, എക്‌സൈസ് വകുപ്പുകള് ഒന്നിച്ച് അട്ടപ്പാടിയില് പ്രവര്ത്തിക്കും. ആദിവാസികളെ ഉയര്ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക.
കാര്ഷികമേഖലയില് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് കൃഷി വകുപ്പ് കൃത്യമായ ഇടപെടല് നടത്തണം. ആരോഗ്യമേഖലയില് നിലവിലുള്ള സംവിധാനങ്ങള് ഫലപ്രദമായി ഉപയോഗിക്കാന് കഴിയണം. ആദിവാസി വിഭാഗത്തിലെ ആരോഗ്യം സംബന്ധിച്ചുള്ള മോണിറ്ററിംഗ് നിര്ബന്ധമാക്കണം. ആയുര്വേദം, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകള് ചേര്ന്ന് അട്ടപ്പാടിക്കായി ആരോഗ്യ പദ്ധതികള് നടപ്പാക്കണം. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടല് കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് സോളാറിന്റെ സാധ്യതകള് പരമാവധി ഉപയോഗപ്പെടുത്തണം. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള് പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്ക്ക് കൃത്യമായ ഇടപെടല് നടത്താന് കഴിയും. അട്ടപ്പാടിയിലെ ആദിവാസി കര്ഷകരുടെ എണ്ണവും അവര് ചെയ്യുന്ന കൃഷിയും അവരുടെ ഭൂമിയും സംബന്ധിച്ചുള്ള കണക്കുകളും ശേഖരിക്കും.
തദ്ദേശസ്ഥാപന പ്രതിനിധികള് അവരുടെ വാര്ഡ്തല പ്രവര്ത്തനങ്ങള് കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. അട്ടപ്പാടി മേഖലയിലെ ഡി അഡിക്ഷന് സെന്ററുകളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കണം. ഡി അഡിക്ഷന് സെന്ററുകളിലെ ആദിവാസികള്ക്ക് ഒപ്പം നില്ക്കുന്നതിന് ബൈ സ്റ്റാന്ഡേഴ്‌സിനെ അനുവദിക്കുന്നതിന് ഹെല്ത്ത് വളണ്ടിയേഴ്‌സ് , പട്ടികവര്ഗവകുപ്പ് എന്നിവര് നടപടി സ്വീകരിക്കും.
അട്ടപ്പാടിയിലെ മുഴുവന് സ്‌കൂള്– കോളേജ് വിദ്യാര്ത്ഥികളും ഒന്നിച്ചുകൂടിയുള്ള പദ്ധതികള് ആവിഷ്‌കരിച്ചു നടപ്പാക്കണം. അട്ടപ്പാടിയില് അനുയോജ്യമായ സ്ഥലം ലഭിക്കുകയാണെങ്കില് സ്‌പോര്ട്‌സ് സ്‌കൂള് സ്ഥാപിക്കുന്നതിനുള്ള നടപടികള് സര്ക്കാര് പരിഗണിക്കും. ആദിവാസി വിഭാഗത്തിലെ കുട്ടികളെ പോലീസ്, എന്.സി.സി. എന്നീ വിഭാഗങ്ങളില് കൂടുതലായി ഉള്പ്പെടുത്തുന്നത് അവര്ക്ക് ആത്മവിശ്വാസം നല്കും.
ആദിവാസി മേഖലയിലെ മികച്ച വിദ്യാഭ്യാസം ഉള്ളവരെ പഞ്ചായത്ത്, ആശുപത്രി ഉള്പ്പെടെയുള്ള സ്ഥലങ്ങളില് നിയമിക്കണം. ഇവര്ക്കുള്ള ഓണറേറിയം പട്ടികജാതി -പട്ടിക വര്ഗവികസന വകുപ്പ് നല്കും. ഇത് ആദിവാസി യുവാക്കള്ക്ക് തൊഴില് പരിചയം നേടാനുള്ള അവസരമാവും. ചുരം റോഡ് നവീകരണത്തിന് അടുത്തമാസം വകുപ്പ് മന്ത്രിയുമായി ചര്ച്ച നടത്തുന്നുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന് മിഷന് പദ്ധതി പ്രയോജനപ്പെടുത്തും . സംസ്ഥാനം- കേന്ദ്രം- ത്രിതല പഞ്ചായത്തുകള് ഉള്പ്പെടെയുള്ളവര് ഫണ്ട് നല്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം 10 ശതമാനമാണ്. ഈ തുക അടയ്ക്കാന് കഴിയാത്തവര്ക്ക് തുക വകുപ്പ് നല്കുമെന്നും മന്ത്രി പറഞ്ഞു.
എന്. ഷംസുദ്ദീന് എം.എല്.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, ജില്ലാ കലക്ടര് മൃണ്മയി ജോഷി, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല് ഓഫീസറുമായ ശിഖ സുരേന്ദ്രന്, ഐ.ടി.ഡി.പി. ഓഫീസര് സുരേഷ് കുമാര് , എക്‌സൈസ്, ആരോഗ്യം, വനം, പഞ്ചായത്ത്, കുടുംബശ്രീ, പോലീസ്, പിഡബ്ല്യുഡി, കൃഷി, എന്. എച്ച്.എം, പിന്നാക്ക ക്ഷേമം, സാക്ഷരതാ മിഷന് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള് എന്നിവര് പരിപാടിയില് പങ്കെടുത്തു.