ചാലക്കുടി റീജിയണൽ സയൻസ് സെന്ററിൽ മന്ത്രി ആർ ബിന്ദുവിന്റെ സന്ദർശനം

ചാലക്കുടി റീജിയണൽ സയൻസ് സെന്ററിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ സന്ദർശനം. മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമായിട്ടാണ് മന്ത്രി സയൻസ് സെന്റർ സന്ദർശിച്ചത്. കോവിഡ് പ്രശ്നങ്ങളെല്ലാം ഇല്ലാതാകുന്ന മുറയ്ക്ക് കുട്ടികൾക്ക് പൂർണ്ണമായും സയൻസ് സെന്റർ തുറന്നുകൊടുക്കുന്നതിനായിട്ടുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ത്രീഡി തിയറ്റർ 22 ന് പ്രവർത്തനം ആരംഭിക്കും. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് സയൻസ് ലോകത്തെ ത്രീഡി വിസ്മയങ്ങൾക്കായി ഫീസ് ഈടാക്കുക. സയൻസ് ഗാലറിയും ചിൽഡ്രൻസ് സയൻസ് പാർക്കും കുട്ടികൾക്കായി തുറന്ന് കഴിഞ്ഞു.

റീജിയണൽ സയൻസ് സെന്റർ ഡയറക്ടർ ഡോ.ജി ആർ പ്രേംകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സുന്ദർലാൽ മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.