ഒ പി ബ്ലോക്ക് നിർമ്മാണോദ്ഘാടനം നടത്തി

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം എ സി മൊയ്തീൻ എം എൽ എ നിർവഹിച്ചു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എൻ എസ് സുമേഷ്, അസി.എക്സിക്യൂട്ടിവ് എൻജിനിയർ ഇ കെ വിനോദ്, ചൊവ്വന്നൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിജേഷ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
50 ലക്ഷം രൂപ വകയിരുത്തിയാണ് 2000 ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കുന്നത്. ഒരു വർഷത്തിനുളളിൽ പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.