കൊടകര ബ്ലോക്ക്‌ പഞ്ചായത്തിൽ കുടുംബശ്രീ ക്രിസ്മസ് മേളയ്ക്ക് തുടക്കം

കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റെർപ്രേണർഷിപ്പിന്റെ ഭാഗമായുള്ള ക്രിസ്മസ് വിപണ മേളയ്ക്ക് കൊടകര ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കമായി.
എം എൽ എ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്കിലെ നാൽപത്തി രണ്ടോളം വരുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ തരത്തിലുള്ള ഹോം മെയ്ഡ് കേക്കുകളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് വിപണ മേള ഡിസംബർ 24 ന് അവസാനിക്കും.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ സരിത രാജേഷ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീല ജോർജ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ഫ്രാൻസിസ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പോൾസൺ തെക്കും പീടിക, സതി സുധീർ, ബി എൻ എസ് ഇ പി ചെയർപേഴ്സൺ ദീപ കെ വി, കൊടകര ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ പി ആർ അജയ്ഘോഷ്,
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വി എം മഞ്ജീഷ് തുടങ്ങിയവർ പങ്കെടുത്തു.