ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) (മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍: 660/12) തസ്തികയിലേക്ക് 2018 ഒക്ടോബര്‍ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് (കാറ്റഗറി നമ്പര്‍: 071/2017) തസ്തികയിലേക്ക് 2018 ജൂണ്‍ 30 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ഓഗസ്റ്റ് നാലിന് പൂര്‍ത്തിയായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.