29 വരെ അപേക്ഷിക്കാം

മലമ്പനി, മന്ത്, ജപ്പാന്‍ ജ്വരം, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാന്‍ എണാകുളം ജില്ലാ ആരോഗ്യവകുപ്പ് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. competitionsdmohekm@gmail.com എന്ന ഇമെയിലിലേക്ക് പോസ്റ്ററുകള്‍ അയക്കാം. പോസ്റ്ററുകള്‍ അയയ്ക്കേണ്ട അവസാന തീയതി: ഈ മാസം 29.

നിബന്ധനകള്‍:- ഒരു വ്യക്തിക്ക് പരമാവധി 3 പോസ്റ്റര്‍ ചെയ്തയക്കാം, പ്രായപരിധിയില്ല. എല്ലാ പോസ്റ്റര്‍ എന്‍ട്രികളും മലയാളത്തിലായിരിക്കണം. എന്‍ട്രികള്‍ മെച്ചപ്പെടുത്താന്‍ ഫോട്ടോഷോപ്പ്, എംഎസ് പബ്ലിഷര്‍ കൂടാതെ/അല്ലെങ്കില്‍ ഏതെങ്കിലും സോഫ്റ്റ്വെയറുകളും ആപ്പുകളും ഉപയോഗിക്കാം. എല്ലാ പോസ്റ്ററുകളും പങ്കെടുക്കുന്നവരുടെ യഥാര്‍ത്ഥ സൃഷ്ടിയായിരിക്കണം. വേഗത്തിലും എളുപ്പത്തിലും അപ്ലോഡ് ചെയ്യുന്നതിന് നിങ്ങളുടെ ഫയലുകള്‍ PDF അല്ലെങ്കില്‍ JPEG ആയി സംരക്ഷിക്കുക.

മികച്ച 3 എന്‍ട്രികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. വിജയികളുടെ പേരുകള്‍ അതത് പോസ്റ്ററുകള്‍ക്കൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വാര്‍ത്താക്കുറിപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കും. ഇമെയില്‍ അയക്കുമ്പോള്‍ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും പരാമര്‍ശിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.