തത്തമംഗലം ഗവ. സീലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണവും ‘കരുത്ത്’ പദ്ധതി ഉദ്ഘാടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനായുള്ള കായിക പരിശീലന പരിപാടിയാണ് കരുത്ത്. തുടര്‍ന്ന് തയ്‌ക്കൊണ്ടോ പരിശീലനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ഥികള്‍ക്കുള്ള ബാഡ്ജ് വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
പരിപാടിയില്‍ ചിറ്റൂര്‍- തത്തമംഗലം നഗരസഭാ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഷീജ, കെ സുമതി, വാര്‍ഡ് കൗണ്‍സിലര്‍ കെ. മധു, പി ടി എ പ്രസിഡന്റ് കെ.ഘോഷ്, പ്രിന്‍സിപ്പാള്‍ വി. വഹീദ ഭാനു, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ എം.എ. അസീസ്, ഹെഡ്മിസ്ട്രസ് എം.എസ്. ലത, എസ് എം സി ചെയര്‍മാന്‍ കണ്ണന്‍കുട്ടി, സീനിയര്‍ അസിസ്റ്റന്റ് എസ്. സുനിത തുടങ്ങിയവര്‍ സംസാരിച്ചു.