ജില്ലയിലെ എടക്കര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകളില്‍ പൊലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഒറ്റ നമ്പര്‍, എഴുത്ത് ലോട്ടറി, സെറ്റ് വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരിശോധന നടത്തിയത്. എടക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മന്‍ജിത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട് സുരേന്ദ്രന്‍, ക്ലര്‍ക്ക് അശ്വതി രാജന്‍, ഓഫീസ് അറ്റന്‍ഡന്റ് സജിന്‍ തോമസ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. ലോട്ടറി മേഖലയില്‍ നിലനില്‍ക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ പരിശോധനകള്‍ തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും ഏജന്റുമാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
