2021-22 സാമ്പത്തികവര്‍ഷം മുതല്‍ മൂന്ന് വര്‍ഷം 2.5 ലക്ഷം ഭൂരഹിതര്‍ക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷന്‍ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എറണാകുളം ടൗണ്‍ഹാളില്‍ 30 ന് വൈകിട്ട് 5 ന് നിര്‍വഹിക്കും.
ഭൂരഹിതര്‍ക്ക് സ്ഥലം വാങ്ങുന്നതിലേക്ക് 1,000 കുടുംബങ്ങള്‍ക്കായി 25 കോടി രൂപ ധനസഹായമായി നല്‍കാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.