ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 24ന് രാവിലെ 10ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലെ സമന്വയ ഹാളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനം, ഉപഭോക്തൃബോധവത്ക്കരണ പരസ്യച്ചിത്രങ്ങളുടെ റിലീസ്, നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് എന്നിവയും ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെടും. തുടര്‍ന്ന് ‘പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.