മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡിലുള്ള മുട്ടിക്കടവ് പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുങ്കത്തറ-കൂട്ടപ്പടി പാലം വഴിയും പള്ളിക്കുത്തില്‍ നിന്നും നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ കരുളായി പാലം വഴിയും വഴിക്കടവ് ഭാഗത്തേക്ക് പോകുന്നവര്‍ കൂട്ടപ്പടി-ചുങ്കത്തറ വഴിയും കടന്നുപോകണമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.