100 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് 39 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 35 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.
100 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2090 പരിശോധന നടത്തിയതിലാണ് 39 പേർക്ക് രോഗം സ്ഥിരീകരിച്ചത്.1.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 7 പേർ
ഒറ്റപ്പാലം സ്വദേശികൾ 5 പേർ
ആലത്തൂർ, കണ്ണാടി, ലക്കിടി പേരൂർ, ഓങ്ങല്ലൂർ, പുതൂർ, തേങ്കുറിശ്ശി, സ്വദേശികൾ 2 പേർ വീതം
അലനല്ലൂർ, ആനക്കര, ചാലിശ്ശേരി,
ചിറ്റൂർ തത്തമംഗലം, കോങ്ങാട്, മങ്കര, മരുതറോഡ്, മാത്തൂർ, നാഗലശ്ശേരി, പട്ടാമ്പി, പുതുപ്പരിയാരം, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തരൂർ, വാണിയംകുളം
സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 774 ആയി.