‘മെന്റൽ ഹൈജീൻ മാനേജ്മെന്റ്’

‘ലഹരി വിമുക്തി’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കുട്ടനെല്ലൂർ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ കവാടത്തിൽ നടന്ന ഫ്ലാഷ്മോബ് ശുചിത്വകേരള മിഷനും എൻ എസ് എസ്സും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ വല്ലഭൻ പ്രചാരണം ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധത വിഷയമാക്കി കോളേജിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ നാലാം ദിവസത്തിലായിരുന്നു പ്രചാരണ പരിപാടി.
പ്രചാരണത്തിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർ പൊതുജനങ്ങളുടെ ഒപ്പ് ശേഖരണവും നടത്തി.

ശുചിത്വ മിഷൻ കോർഡിനേറ്റർ
ബി എൽ ബിജിത്ത്, അസിസ്റ്റന്റ് കോർഡിനേറ്റർ മിനി പി വിജയ്, പ്രോഗ്രാം ഓഫീസർ രജിനീഷ് കെ വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.