വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് ഇന്ന് ഡിസംബര്‍ 28 രാവിലെ 9.30 മുതല്‍ 12.30 വരെ സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു. 60 വയസ്സ് കഴിഞ്ഞവര്‍ക്കും കോവിഡാനന്തര ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -9447230351, 9447697709.