സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കേരളയും കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതും ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ പരിശീലനം നല്‍കിവരുന്ന അപെക്സ് ബോഡി ആയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സുമായി ചേര്‍ന്നു ജില്ലയില്‍ സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിച്ചു.
പ്രിവന്‍ഷന്‍ ഓഫ് സൈബര്‍ ക്രൈം ആന്‍ഡ് ഫ്രോഡ് മാനേജ്മെന്റ്, ഐ.ടി സെക്യൂരിറ്റി, ഇന്റര്‍നാഷണല്‍ ട്രേഡ് ഫിനാന്‍സ്, AML/KYC, ഡിജിറ്റല്‍ ബാങ്കിങ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫൈഡ് ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബി.എഫ്.എസ്.ഐ) പ്രൊഫഷണല്‍ കോഴ്‌സിലേക്ക് ബിരുദധാരികള്‍ക്കും ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി എന്നിവര്‍ സംയുക്തതമായി സര്‍ട്ടിഫിക്കറ്റ് നല്‍കും. അമേരിക്കന്‍ അക്കാദമി ഓഫ് പ്രൊഫഷണല്‍ കോഡേഴ്‌സ് സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡിങ് ആന്‍ഡ് മെഡിക്കല്‍ ബില്ലിംഗ് കോഴ്‌സ് 40 ശതമാനം ഫീ സബ്‌സിഡിയോടുകൂടി (ആദ്യ 30 അഡ്മിഷനുകള്‍ക്ക്) പഠിക്കുവാന്‍ ലൈഫ് സയന്‍സ്, മെഡിക്കല്‍ സയന്‍സ്, പാരാമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ മാസ്റ്റര്‍ ബിരുദം / ബിരുദം / ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8301820545/ 9846954436/ 9497892472/ 9495999749. രജിസ്റ്റര്‍ ചെയുവാന്‍ സന്ദര്‍ശിക്കുക: https://asapkerala.gov.in/ എറണാകുളം ജില്ലാ തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.