കല്‍പ്പറ്റ: പുല്‍പ്പളളി,മുളളന്‍ക്കൊല്ലി പ്രദേശങ്ങളിലെ വരള്‍ച്ചയും കുടിവെളളക്ഷാമവും പരിഹരിക്കാന്‍ സഹായിക്കുന്ന കബനി കടമാന്‍തോട് ചെറുകിട ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സര്‍വ്വെ നടപടികള്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് രണ്ടാം വാരത്തില്‍ എം.എല്‍എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സംയുക്ത യോഗം ചേരാനും തീരുമാനമായി. ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ വിജയന്‍, രുഗ്മിണി സുബ്രമണ്യന്‍, ബിന്ദുപ്രകാശ്, ഗിരിജാകൃഷ്ണന്‍, മൈനര്‍ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ എസ്. തിലകന്‍, എസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ടി സന്തോഷ് കുമാര്‍, കാവേരി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.