പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിന് നിലവിൽ സർക്കാർ അക്രെഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ വേണ്ട ഏജൻസികളും 2022-24 സാമ്പത്തിക വർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിനും പുതുക്കുന്നതിനും അപേക്ഷ നൽകണം.

അപേക്ഷകൾ വിശദമായ പ്രൊഫോർമയും മറ്റ് അനുബന്ധ രേഖകളും സഹിതം ജനുവരി 23 വൈകുന്നേരം അഞ്ച് മണിക്കം ജോയിന്റ് സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് ആന്റ് പബ്ലിക്ക് വർക്ക്‌സ്-ബി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2518834, 2518318.