കര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാത്രികാലങ്ങളിലും മൃഗ ഡോക്ടര്‍മാരുടെ സേവനം എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണം ബ്ലോക്കുകള്‍ വഴി നടപ്പാക്കുന്നുണ്ട്.

ഒരു ഫോണ്‍ കോളില്‍ തന്നെ മൃഗ ഡോക്ടര്‍മാര്‍ വീട്ടുമുറ്റത്തെത്താന്‍ തക്ക ക്രമീകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള നടപടിയെടുക്കും. കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലളക്കുന്നത് മലബാര്‍ മേഖലയിലാണ്. 32 കോടി രൂപ ചിലവഴിച്ച് പാല്‍പ്പെടി ഫാക്ടറിയ്ക്ക് തറക്കല്ലിടുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അധികം വന്നാല്‍ അത് പാല്‍പ്പൊടിയാക്കി മാറ്റി കേരളത്തില്‍ തന്നെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടണ്ടെന്നും മന്ത്രി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ക്ഷീരവകുപ്പ് ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, കിനാനൂര്‍ കരിന്തളം പ്രസിഡന്റ് ടി കെ രവി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശകുന്തള, പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ പി പി നാരയണന്‍, കാസര്‍കോട് ക്ഷീരവകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ എസ് മഹേഷ് നാരായണന്‍, കാസര്‍കോട് ക്ഷീരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി പി ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ വി അജിത്ത്കുമാര്‍ തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ തെളിയിച്ച കര്‍ഷകരെ ആദരിച്ചു.

കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ പി ചിത്രലേഖ, കെ പി ബാബു, കാസര്‍കോട് ഡയറി പി ആന്റ് ഐ യൂണിറ്റ് ഹെഡ് പിഎം ഷാജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി എന്‍ രാജ്മോഹന്‍, ഉമേശന്‍ വേളൂര്‍, എന്‍ പുഷ്പരാജന്‍, സി എം ഇബ്രാഹിം, വി സി പത്മനാഭന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കമ്പല്ലൂര്‍ ക്ഷീരസംഘം പ്രസിഡന്റ് പികെ മോഹനന്‍, ബളാംതോട് ക്ഷീരസംഘം പ്രസിഡന്റ് കെ എന്‍ സുരേന്ദ്രന്‍ നായര്‍, വെളളരിക്കുണ്ട് ക്ഷീരസംഘം പ്രസിഡന്റ് പി എം ജോര്‍ജ്, രാജപുരം ക്ഷീരസംഘം പ്രസിഡന്റ് കെ എ പ്രഭാകരന്‍, പറക്കളായി ക്ഷീരസംഘം പ്രസിഡന്റ് കാവുങ്കല്‍ നരായണന്‍, കാലിച്ചാമരം ക്ഷീരസംഘം സെക്രട്ടറി പി എം രാജന്‍, കോളിച്ചാല്‍ ക്ഷീരസംഘം സെക്രട്ടറി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ കയാക്കിങ് അന്റ് കനോയിങ് ഒമ്പതാമത് സീനിയര്‍ ദേശീയ ഡ്രാഗണ്‍ ബോട്ട് റെയിസില്‍ വെങ്കല മെഡല്‍ നേടിയ ശ്രീകുട്ടി സജീവനെ മന്ത്രി ജെ ചിഞ്ചു റാണി അനുമോദിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മനോജ് തോമസ് സ്വാഗതവും, പരപ്പ ബ്ലോക്ക് ക്ഷീരസംഘം കണ്‍വീനര്‍ പി വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദര്‍ശനം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷനായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍മാരായ വി.സന്ധ്യ, കെ.യശോദ, മില്‍മ സൂപ്പര്‍വൈസര്‍ ദിലീപ് ദാസപ്പന്‍, ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമാരായ സി.ജെ.തോമസ്, പി.വിജയന്‍, മാലോം ക്ഷീരസംഘം സെക്രട്ടറി വി.ആര്‍ വിനോദ്കുമാര്‍, ബിരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി എ രണഭ തുടങ്ങിയവര്‍ സംസാരിച്ചു. കുറുഞ്ചേരിത്തട്ട് ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി കെ.വേണു സ്വാഗതവും പരപ്പ ബ്ലോക്ക് ഡി.എഫ്.ഐ കെ ഉഷ നന്ദിയും പറഞ്ഞു.