എറണാകുളം: അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിന് സൗര തേജസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. രണ്ട് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. 5 മുതൽ 10 കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനമാണ് സബ്സിഡി. 2022 ജനുവരി ഒന്നിന് (ശനി) കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്കിൽ നടത്തുന്ന സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പയിൻ വഴി അപേക്ഷിക്കാം. ഇലക്ട്രിസിറ്റി ബിൽ, ആധാർ കാർഡ്, രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം ഹാജരാകണം. അനെർട്ടിന്റെ www.buymysun.com വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. രജിസ്ട്രേഷൻ മുൻഗണന ക്രമത്തിൽ. ഫോൺ: 0484 2428611,9188119407