സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുമായി ചേർന്ന് ഗവേഷണ പ്രോജക്ടുകൾ നടത്തുന്നതിന് യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഡയറ്റുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. മിശ്രിതപഠനം, മൂല്യനിർണയം എന്നീ തീമുകളിലാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത്.

പ്രൊപ്പോസലുകൾ ജനുവരി 10ന് മുമ്പ് scertresearch@gmail.com ൽ സ്ഥാപനമേധാവിയുടെ ശുപാർശയോടെ സമർപ്പിക്കണം. പരമാവധി 12 ലക്ഷം രൂപയായിരിക്കണം ഗവേഷണ ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രൊപ്പോസലുകൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കാം. പ്രൊപ്പോസലിന്റെ ഫോർമാറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിവ www.scertkerala.gov.in ൽ ലഭ്യമാണ്.