തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം വില്ലേജില്‍ കോട്ടപ്പുറം പരിശുദ്ധ സിന്ധുയാത്രാമാതാ ദേവാലയ തിരുനാള്‍ സമാപനം നടക്കുന്ന ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ദേവാലയത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ല.
