പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷയായി റൈഹാനത്ത് ബഷീര്‍ സ്ഥാനമേറ്റു. ഷീല രാമദാസ് രാജിവച്ച ഒഴിവിലേക്കാണ് റൈഹാനത്ത് ബഷീര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയായ കൃഷിവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ് സാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എം ഫൈസല്‍, അബ്ബാസ് പുന്നോളി, റഷീന സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
