ജില്ലയിൽ 15 മുതല് 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനൻ നാളെ (3 / 1/ 2022 ) മുതൽ ആരംഭിക്കും. ജില്ലയിൽ ഈ പ്രായപരിധിയിൽ 1.7 ലക്ഷത്തോളം കുട്ടികളാണുള്ളത്. നാളെ 32 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെയായിരിക്കും വക്സിൻ നൽകുക. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. അടുത്തയാഴ്ച മുതൽ സ്കൂളുകളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതാണ്.
കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും വാക്സിൻ നൽകുക. വാക്സിനേഷനു മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക . ഒമിക്രോൺ വ്യാപനത്തിൻ്റെ പാശ്ചാത്തലത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
15 മുതൽ 18 വയസ്സു വരെയുള്ളവർക്കാണ് (2007ലോ അതിനു മുമ്പോ ജനിച്ചവർ) വാക്സിൻ നൽകുന്നത്. കോവിഡ് വാക്സിൻ ലഭിക്കാനായുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് ( ഞായർ,ജനുവരി 2 )ഉച്ചയ്ക്ക് 2 മണി മുതൽ മുതൽ ആരംഭിക്കും. കോവിഡ് വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov .in എന്ന സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകി സ്വയം രജിസ്റ്റർ ചെയ്യാം .
Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും 4 പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.
വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിനേഷൻ എടുക്കാൻ വരുന്ന കുട്ടികളുടെ കൂടെ രക്ഷിതാക്കൾ നിർബന്ധമായും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.