മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുന്‍ ജില്ലാകളക്ടറും കോഴിക്കോട് കളക്ടറുമായ യു.വി.ജോസിന്റെ സ്്നേഹ സമ്മാനമെത്തി. കളക്ടര്‍ക്ക് ജില്ലയോടുള്ള പ്രത്യേക പരിഗണനയാണ് ഉപഹാരത്തിനു പിന്നില്‍.1 250 കിലോ ആട്ട, 1050 കിലോ റവ, 250 കിലോ പരിപ്പ്്, 100 കിലോകടല, 100 കിലോ ഗ്രീന്‍പീസ്, 100 കിലോ വന്‍പയര്‍, 100 കിലോ ചെറുപയര്‍, 250 കിലോ അരിപ്പൊടി, 100 ലിറ്റര്‍ ഓയില്‍, 607 പായ്ക്കറ്റ് ബിസ്‌ക്കറ്റ്, 504 പായ്ക്കറ്റ് കുടിവെള്ളം, 20 കിലോ പാല്‍പ്പൊടി തുടങ്ങിയവയാണ് പ്രത്യേക വണ്ടിയില്‍ കോട്ടയത്തെത്തിച്ചത്. പൊതുജനങ്ങള്‍, വ്യാപാരിവ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സഹായത്തോടെ രണ്ട് ദിവസംകൊണ്ടാണ് ഇത്രയും സാധനങ്ങള്‍ ശേഖരിച്ചത്. കളക്ടര്‍ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരങ്ങളുടെഅടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലാ ഭരണകൂടം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിത മേഖലകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ചത്.  ഭക്ഷണസാധനങ്ങളുമായി നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇന്നലെ രാവിലെ കളക്ട്രേറ്റില്‍ എത്തിച്ച സാധനങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ഭക്ഷ്യസാധനങ്ങളുമായി കോഴിക്കോട് നിന്നും ആലുപ്പുഴയിലേക്കുള്ള വാഹനം പുറപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസിന്‍െ്റ ഫെയ്സ്ബുക്ക് പോസ്റ്റിന്‍െ്റ പൂര്‍ണരൂപം.
ആലപ്പുഴ, കോട്ടയംജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ കോഴിക്കോട് ജില്ലാ ഭരണക്കൂടവും പങ്കാളികളാവുകയാണ്. വെള്ളപ്പൊക്ക ബാധിതമേഖലകളിലെ ആവശ്യങ്ങള്‍ നവധിയാണെങ്കിലുംജില്ലകളില്‍വളരെഅത്യാവശ്യമായസാധനങ്ങളുടെഒരുലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. അത് ഞങ്ങള്‍ ഇവിടെകൊടുക്കുന്നു. താഴെകൊടുത്തിരിക്കുന്ന സാധനങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അടുത്ത 2 ദിവസങ്ങള്‍ക്കുള്ളില്‍മാനാഞ്ചിറയിലുള്ളഡിസ്ട്രികട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ഓഫീസില്‍(ഡി.ടി.പി.സി.) ഒരുക്കിയിരിക്കുന്ന കൗണ്ടറില്‍സാധനങ്ങള്‍ കൈമാറാവുന്നതാണ്. പതിവുപോലെ പണം നമ്മള്‍ സ്വീകരിക്കുന്നതല്ല്’- കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസിന്‍െ്റ ഫെയ്സ്ബുക്ക് പോസ്റ്റിന്‍െ്റ പൂര്‍ണരൂപം.