കാക്കനാട്: കര്‍ക്കിടക ഔഷധസേവ പ്രചരിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്ചര്യം 2018 സംഘടിപ്പിച്ചു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കര്‍ക്കിടക മാസത്തില്‍ ശരീരത്തെ ബലപ്പെടുത്താന്‍ ആയുര്‍വേദം അനുശാസിക്കുന്ന ജീവിത ഭക്ഷണക്രമങ്ങള്‍ അടങ്ങുന്നതാണ് കര്‍ക്കിടക ഔഷധസേവ. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. സിനിമാ നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലയില്‍ നാട്ടുചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. കളരിമര്‍മ്മ വിദഗ്ധരായ കാളിദാസ ഗുരുക്കള്‍, മോഹനകുമാര്‍ ഗുരുക്കള്‍, വിഷവൈദ്യന്‍ അയ്യപ്പന് നടേപ്പിള്ളി, പഞ്ചകര്‍മ്മ വിദഗ്ധന്‍ വത്സന് വൈദ്യര്, ഗര്ഭരോഗ/ ബാലചികിത്സകന്‍ പത്മനാഭന് വൈദ്യര്, മുട്ടുവാത ചികിത്സകന് ബാബു വൈദ്യര്, മൂലക്കുരു/ ഗര്‍ഭാശയ ചികിത്സകന് വര്‍ഗ്ഗീസ് വൈദ്യര്, നാട്ടുവൈദ്യം/ പച്ചമരുന്ന് ചികിത്സകയായ തങ്കമ്മ വൈദ്യര്, ഔഷധസസ്യ പരിപാലകനും പച്ചമരുന്ന് ചികിത്സകനുമായ മണി വൈദ്യര്, മൂലക്കുരു/ വാതരോഗ ചികിത്സകന് മത്തായി വൈദ്യര്, മര്‍മ്മ ചികിത്സകന് പൗലോസ് വൈദ്യര്, ഭംഗ ചികിത്സ/ പച്ചമരുന്ന് ചികിത്സക കത്രീന വൈദ്യര്, ഇയര്‍ ഇംബാലന്‍സ് ചികിത്സകന് സി.ജെ.ആന്റണി വൈദ്യര്, അങ്ങാടി മരുന്നുല്പ്പാദകന് മുരളി വൈദ്യര്, തലവേദന/ മൂത്രത്തില്‍ കല്ല്/ മൂലക്കുരു ചികിത്സകന് സലീം വൈദ്യര് എന്നിവരെ സിനിമാതാരം സോഹന്‍ സീനുലാല്‍ പൊന്നാടയണിയിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. ചികിത്സകര്‍ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചു.
വിവിധ ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും നടന്നു. വേലിപ്പരുത്തി, ഈഴച്ചെമ്പകം, ചെറുതേക്ക്, മയിലെള്ള്, കുടകപ്പാല, പാച്ചോറ്റി, തൊഴുകണ്ണി, കൊടിയാവണക്ക്, കോലുഴിഞ്ഞ, ആനക്കൊമ്പന്, ഗരുഡപ്പച്ച, നീലയമരി, ഒടികാഞ്ഞിരം, വന്‍തുടലി, കാട്ടുഴുന്ന്, കിരിയാത്ത് തുടങ്ങി അന്യം നിന്നുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ മുന്നൂറോളം ഒഷധസസ്യങ്ങള് പ്രദര്‍ശിപ്പിച്ചതോടൊപ്പം അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കര്‍ക്കിടക ക്കഞ്ഞിക്കിറ്റ് നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ്ജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്.ഷൈല, മെമ്പര്‍മാരായ അഡ്വ.കെ.എന്‍.സുഗതന്, ശാരദ മോഹന്‍, സരള മോഹന്‍, അയ്യമ്പിള്ളി ഭാസ്കരന്, റോസ്മേരി ലോറന്‍സ്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.ഉഷ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.ശ്യമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.ശ്യമകൃഷ്ണന്റെ നേതൃത്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ തയ്യാറാക്കിയ കര്‍ക്കിടക്കഞ്ഞി വിതരണം ചെയ്തു. ആയുര്‍വേദം, കര്‍ക്കിടകചികിത്സ തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് പാരമ്പര്യ ചികിത്സ ഗവേഷകന് ഗണേഷ്മേനോന് ക്ലാസ്സെടുത്തു.
ക്യാപ്ഷന്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭാരതീയവകുപ്പിന്റെ സഹകരണത്തോടെ നടന്ന ആയുര്ചര്യം 2018 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യുന്നു.