കാക്കനാട്: കര്‍ക്കിടക ഔഷധസേവ പ്രചരിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആയുര്ചര്യം 2018ലെ പച്ചമരുന്നുകളുടെ പ്രദര്‍ശനത്തില്‍ ജലസ്തംഭിനിയുടെ വിശദാംശങ്ങളറിയാന്‍ തിരക്കേറെയായിരുന്നു. ഒരിനം വള്ളിയിനമായ ജലസ്തംഭിനിയുടെ ഇലകള്‍ പ്രാചീനകാലത്ത് മുനിമാര്‍ ഭക്ഷിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പണ്ടുകാലത്ത് യുദ്ധങ്ങളില്‍ പരിക്കുപറ്റിയിരുന്നവര് പിറ്റേ ദിവസത്തേക്ക് മുറിവുണക്കിയിരുന്നത് ഈ ഇലയുടെ നീര് പുരട്ടിയായിരുന്നെന്നും പറയപ്പെടുന്നു. ഇതിന്റെ ഇല പിഴിഞ്ഞ് നീരെടുത്ത് വെള്ളത്തിലൊഴിച്ചുവെച്ചാല് 24 മണിക്കൂറുകൊണ്ട് ആ വെള്ളം ഹല്‍വ രൂപത്തില്‍ കട്ടിയാകുമെന്നാണ് പരിപാടിയില്‍ ജലസ്തംഭിനി പ്രദര്‍ശിപ്പിച്ച സി.ജെ.ആന്റണി വൈദ്യര് അവകാശപ്പെടുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉത്തമമാണെന്ന് പറയപ്പെടുന്നു. നാട്ടുചികിത്സയില്‍ ഒടിവ്, ചതവ് തുടങ്ങിയവ ഭേദമാക്കാനാണ് ജലസ്തംഭിനി ഉപയോഗിക്കുന്നത്. ധമനികള്ക്കുണ്ണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും ലിഗ്മെന്റിനുണ്ടണ്ാകുന്ന ചതവും പൊട്ടലും പരിഹരിക്കാനും ഉപയോഗിക്കാം. എല്ലിന് ഒടിവുംമറ്റും സംഭവിച്ച് കിടപ്പിലായ രോഗികളെ ഇതുപയോഗിച്ചു കാച്ചുന്ന എണ്ണ തേപ്പിച്ചാണ് സുഖപ്പെടുത്തുന്നതെന്നും ചികിത്സകര്‍ വെളിപ്പെടുത്തി.
സര്പ്പമുഖത്തിന്റെ ആകൃതിയും അതില്‍ സര്‍പ്പത്തിന്റെ പല്ലിന്റെ രൂപവും ചേര്‍ന്ന നാഗരുദ്രാക്ഷവും പ്രദര്‍ശനത്തില്‍ കൗതുകമായി. ഗര്‍ഭധാരണ ചികിത്സയ്ക്കാണ് നാഗരുദ്രാക്ഷം ഉപയോഗിക്കുന്നത്. ക്യാന്‍സര്‍ ചികിത്സമൂലം ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നതു ചെറുക്കാന്‍ ഉപയോഗിക്കുന്ന നോനി എന്ന ഫലവും പ്രദര്ശനത്തിലുണ്ണ്ടായി.
ക്യാപ്ഷന്‍ – ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആയുര്ചര്യം 2018ലെ പച്ചമരുന്നുകളുടെ പ്രദര്‍ശനത്തില്‍ ജലസ്തംഭിനിയുടെ ഔഷധഗുണങ്ങള്‍ സി.ജെ.ആന്റണി വൈദ്യര് വിവരിക്കുന്നു.