ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി 5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. നിലവില്‍ 22,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ സ്‌റ്റോക്കുണ്ട്. ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലും ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.
18 വയസിനു മുകളിലുള്ളവര്‍ക്ക് തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് വാക്‌സിനേഷന് സൗകര്യമൊരുക്കിയിട്ടുള്ളത്. 18 മുതല്‍ 44 വയസുവരെയുള്ള 74917 പേരും 45 മുതല്‍ 59 വയസുവരെയുള്ള 25551 പേരും, 60 വയസിനു മുകളിലുള്ള 21520 പേരും ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരാണ്. ഇനിയും രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ള സമയപരിധി കഴിഞ്ഞവര്‍ എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.