ക്രിസ്മസ്, ന്യൂ ഇയർ വിപണികളിൽ വിൽപ്പനയ്ക്കെത്തിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഓപ്പറേഷൻ രുചി എന്ന പേരിൽ ഡിസംബർ 17 മുതൽ 31 വരെ 2829 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത 77 സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കി. 534 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. 815 ഇടത്തുനിന്നു ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ചു. ഗുരുതര ഭക്ഷ്യ സുരക്ഷാ ലംഘനം കണ്ടെത്തിയ എട്ടു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ശേഖരിച്ച ഭക്ഷ്യസാമ്പിളുകളുടെ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അറിയിച്ചു.