കല്‍പ്പറ്റ: വയനാട് ജില്ലാപട്ടികജാതി വികസന ഓഫിസില്‍ സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ 11 ന് അഭിമുഖം നടക്കും. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി, എം.സി.എ, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യോഗ്യതയുള്ള വയനാട് ജില്ലയിലുള്ളവര്‍ക്കു പങ്കെടുക്കാം. പട്ടികജാതി വികസന വകുപ്പു നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഡി.ബി.ടി.എസ് വഴിയുള്ള ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് സപ്പോര്‍ട്ടിംഗ് എന്‍ജിനീയര്‍മാരെ നിയമിക്കുന്നത്. ഡി.ബി.ടി.എസ് മേഖലയില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഫോണ്‍ : 04936 203824.
![](https://prdlive.kerala.gov.in/wp-content/uploads/2018/07/job-interview-red-rubber-stamp-over-a-white-background-stock-illustration_csp21963166.jpg)