2019-20 വർഷത്തെ സംസ്ഥാനതല യൂത്ത് ആൻഡ് മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസും സമ്മാന വിതരണവും ഇന്ന് (11 ജനുവരി) രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടക്കും. പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കെ.കെ. രാമചന്ദ്രൻ, സജീവ് ജോസഫ് തുടങ്ങിയവരും പങ്കെടുക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.