സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലേക്ക് സംരംഭകരെ പ്രാപ്തരാക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം നടത്തി. ആശ്രാമം കെ. എസ്. എസ്. ഐ. എ ഹാളില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹണി അധ്യക്ഷായായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍മാരായ ആര്‍. ദിനേശ്, കെ. എസ്. ശിവകുമാര്‍, എസ്. കിരണ്‍, വികല ഓഫീസര്‍ ബി. വിനോദ് കുമാര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ പി. എസ്. കണ്ണനുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
