പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. .
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക ആസൂത്രണ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.കെ അബ്ദുൽ റഷീദ് വിഷയാവതരണവും സെക്രട്ടറി ജോബി തോമസ് ഗ്രൂപ്പ് ചർച്ചയുടെ ആമുഖവും നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്ജ് , എം ജെ ജോമി, ആശാ സനൽ, മാസ്റ്റർ, സഞ്ജയ് പ്രഭു എക്സികുട്ടീവ് എഞ്ചിനിയർ ശ്രീലത കെ. ആർ എന്നിവർ സംസാരിച്ചു.