കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548208, 2548346, ഇ മെയിൽ: lek.kscste@kerala.gov.inpskscste@gmail.com.