വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/ സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും നൽകുന്ന വയോസേവന അവാർഡ് 2021-ന് അപേക്ഷിക്കാം. അപേക്ഷകൾ 20 വരെ സ്വീകരിക്കും. സാമൂഹ്യ നീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കോ അപേക്ഷ നൽകണം. അപേക്ഷാഫോമുകൾ സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി കാര്യാലയങ്ങളിലും ലഭിക്കും.