സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന സംസ്ഥാനത്തെ ഒ.ഇ.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ഒ.ഇ.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ്-0474 2914417, എറണാകുളം മേഖലാ ഓഫീസ്- 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786, പാലക്കാട് മേഖലാ ഓഫീസ്- 0491 2505663.