പട്ടികജാതി വികസന വകുപ്പിനുകീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്രവര്‍ത്തി സമയം വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെ. പ്രതിമാസ ഹോണറേറിയം 12,000 രൂപ. പ്രായപരിധി 2022 ജനുവരി 1 ന് 40 വയസ് കവിയരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ജീവനക്കാരെയുമാണു നിയമിക്കുന്നത്.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം ഫെബ്രുവരി 8 ന് മുന്‍പായി ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :0484 2422256