ജീവിതശൈലി രോഗമുള്ളവരും, മറ്റ് അനുബന്ധ രോഗമുള്ളവരും ഗൃഹപരിചരണത്തില്‍ കഴിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മറ്റ് അനുബന്ധ രോഗബാധിതര്‍ മുതലായവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഗൃഹപരിചരണത്തില്‍ കഴിയാന്‍ പാടുള്ളു.

ഇത്തരം രോഗികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. ഗൃഹനിരീക്ഷണത്തില്‍ കഴിയുമ്പോള്‍ സ്വയം നിരീക്ഷിക്കുകയും അപകടകരമായ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം. 60 വയസ്സിനു മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗബാധിതര്‍, കോവിഡ്  രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനും, റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തരഘട്ടങ്ങളില്‍ ജില്ലാ കണ്‍ട്രോള്‍ നമ്പറുകള്‍ ആയ 0468 22282220, 2322515 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്നും അറിയിച്ചു.