എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള 2021-22 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഏഴ് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകളില്‍ പ്രഥമാധ്യാപകന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒമ്പത് ആണ്.