ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ  എന്‍.എസ്.എസ് വിഭാഗം പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കോവിഡ് ബോധവല്‍ക്കരണ ക്യാംപെയ്നായ തുടരണം ജാഗ്രതയുടെ ഭാഗമായി എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. ജില്ലയിലെ 60 ഓളം വിദ്യാലയങ്ങളില്‍ എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ്  പ്രദര്‍ശനം സംഘടിപ്പിച്ചത.

പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ നേതൃത്വം നല്‍കി. ക്യാംപെയ്നിന്റെ ഭാഗമായി രോഗികളുമായുളള ആശയവിനിമയം, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി അറിയിച്ചു.