ചാലക്കുടി കൃഷിഭവന്‍റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാതല ഞാറ്റുവേലചന്തയും 30 -ാം വാര്‍ഡ് കര്‍ഷകസഭയും സംഘടിപ്പിച്ചു. ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം ബി.ഡി ദേവസ്സി എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അദ്ധ്യക്ഷയായി. ഞാറ്റുവേലചന്തയുടെ ആദ്യവില്‍പ്പനയും ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിയുടെ വിത്ത് വിതരണവും വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍ സി.എന്‍ അഹമ്മദ് സഗീര്‍ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ എല്‍സി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ചും സബ്സിഡികളെക്കുറിച്ചും വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജു എസ് ചിറയത്ത്, ഗീതടീച്ചര്‍, പി,എം. ശ്രീധരന്‍,കൃഷി അസിസ്റ്റന്‍റ് ആര്‍ ഐ സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.