കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഭാഗമായ ഐ.പി.പി. പ്രസ്സിലേക്ക് ആവശ്യമായ പേപ്പര്‍, മഷി, മെഷീന്‍ കണ്‍സ്യൂമബിള്‍സ് എന്നിവ സപ്ലൈ ചെയ്യുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് നിരക്കുകള്‍ ക്ഷണിച്ചു. റണ്ണിംഗ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് സാധനങ്ങള്‍ സപ്ലൈ ചെയ്യേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16. അപേക്ഷകള്‍ നേരിട്ടോ തപാലായോ അയക്കാമെന്ന് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്- www.khrws.kerala.gov.in.