ചെങ്ങന്നൂർ വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ നവീകരിച്ച പ്രവൃത്തികളുടെയും പുതിയതായി ആരംഭിക്കുന്ന പദ്ധതികളുടെയും നെൽകൃഷി വിതയുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് ഫെബ്രുവരി 10ന് നിർവഹിക്കും. രാവിലെ 10ന് ചാലുംകരോട് കരുണ ഫാമിന് സമീപം നടക്കുന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തില്‍ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കള്‍വര്‍ട്ടുകളുടെ നിര്‍മാണത്തിനും ഇന്ന് തുടക്കമാകും.