സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 12ന് അഭിരുചി പരീക്ഷ നടത്തും. ആര്‍ക്കിടെക്ചര്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ (കെ.എ.റ്റി.എ2018) എറണാകുളത്താണ് നടത്തുന്നത്. പരീക്ഷ സെന്ററിന്റെ പേര് ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും.
അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ച് വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക് : http://acmakerala.org/ ഫോണ്‍ : 9846439839.
