സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കണ്ടറി കോഴ്‌സുകളുടെ 2018-20 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും ഫീസടച്ച് www.scolekerala.org മുഖേനെ ഓണ്‍ലയിനായി രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 23 നകവും, പിഴയോടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 31 നകവും നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസിലോ, ബന്ധപ്പെട്ട ജില്ലാ ഓഫീസിലോ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2342950, 2342271, 2342369.
