ചേര്‍പ്പ് സി. എന്‍. എന്‍ സ്‌കൂളില്‍ നടന്ന ഗുരുപാദ പൂജ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല നടത്തിയിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ബോധവത്കരണ പരിപാടി നടത്തുന്നതിന് അനന്തപുരി ഫൗണ്ടേഷന്റെ പ്രസിഡന്റ് സുക്കാര്‍ണോയും ജനറല്‍ സെക്രട്ടറി എ. കെ. ഹരികുമാറും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. അധ്യയന സമയത്തെ ബാധിക്കാത്ത വിധം സ്‌കൂള്‍ പി. ടി. എ കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി പരിപാടി നടത്തുന്നതിനാണ് അക്കാഡമിക് വിഭാഗം എ.ഡി. പി. ഐ ജൂണ്‍ 20ന് അനുമതി നല്‍കിയത്. ഈ പരിപാടിക്കും ഗുരുവന്ദനം എന്ന പേരാണ് നല്‍കിയിരുന്നത്. മാതാപിതാക്കളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു ഈ പരിപാടിയുടെ ഉദ്ദേശ്യം. അനന്തപുരി ഫൗണ്ടേഷന്റേയും പത്തനാപുരം ഗാന്ധിഭവന്റേയും ആഭിമുഖ്യത്തില്‍ പരിപാടി നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.
