ആലപ്പുഴ: കോവിഡ് ബാധിച്ച് ജില്ലയ്ക്ക് പുറത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മരണമടയുന്ന ആലപ്പുഴ ജില്ലക്കാരുടെ വിവരങ്ങള്‍ ഏത്രയും വേഗം ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍(ഫോണ്‍-0477 2239999) അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചാലും ഇതേ രീതിയില്‍ വിവരം നല്‍കണം. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് താമസംകൂടാതെ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം.
